മദ്യലോബിക്ക് സംസ്ഥാനത്തെ കീഴ്‌പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലം : 無料・フリー素材/写真
മദ്യലോബിക്ക് സംസ്ഥാനത്തെ കീഴ്‌പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലം / WELFARE PARTY PHOTOS
| ライセンス | クリエイティブ・コモンズ 表示-改変禁止 2.1 |
|---|---|
| 説明 | മദ്യലോബിക്ക് സംസ്ഥാനത്തെ കീഴ്പ്പെടുത്താന്സര്ക്കാര് ശ്രമിക്കുന്നു - ഹമീദ് വാണിയമ്പലംതിരുവനന്തപുരം: ജനകീയ പോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട മദ്യനിരോധന നടപടികളെ ദുര്ബലപ്പെടുത്തി സംസ്ഥാനത്തെ ബാറുടമകള്ക്കും മദ്യലോബികള്ക്കും കീഴ്പ്പെടുത്താന് സാധിക്കുന്ന സമീപനമാണ് ഇടതു സര്ക്കാര് സ്വീകരിക്കാന് പോകുന്നതെന്ന സൂചനയാണ് നയപ്രഖ്യാപനത്തിലും വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലും കാണുന്നതെന്ന് വെല്ഫെയര് പാര്ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പത്ത് വര്ഷം കൊണ്ട് സമ്പൂര്ണ്ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാനത്തെ സര്ക്കാര് നയിക്കേണ്ടത്. ജനവിധിയെ തെറ്റായി വ്യാഖ്യാനിച്ച് അതില് നിന്ന് പിന്മാറാനാണ് സര്ക്കാര് ഇപ്പോള് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് സന്ദര്ഭത്തില് ബാറുടമകളുടെ നിര്ലോഭ സഹായം വാങ്ങിയതിന്റെ ഉപകാരസ്മരണയായി ബാറുകള് തുറക്കാന് അനുവാദം നല്കിയാല് സര്ക്കാറിന് വലിയ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടിവരും. സര്ക്കാര് സ്ഥാപനങ്ങളായ ബിവറേജസിന്റെയും കണ്സ്യൂമര് ഫെഡിന്റെയും ഈ വര്ഷം അടക്കുന്ന പത്ത് ശതമാനം ഔട്ലെറ്റുകളുടെ ലിസ്റ്റ് ഉടന് പുറപ്പെടുവിക്കണം. ഒരു നയം പോലുമല്ലാത്ത മദ്യവര്ജനത്തിന്റെ പേരില് ജനങ്ങളെ വിഢികളാക്കാനാണ് സര്ക്കാര് മുതിരുന്നതെങ്കില് വെല്ഫെയര് പാര്ട്ടിയുടെ നേതൃത്വത്തില് ശക്തമായ മദ്യനിരോധന പ്രസ്ഥാനം രൂപംകൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. |
| 撮影日 | 2016-08-11 08:43:27 |
| 撮影者 | WELFARE PARTY PHOTOS |
| タグ | |
| 撮影地 |

